അമേരിക്കയില്‍ കേരള മ്യൂസിയം

May 13, 2012 രാഷ്ട്രാന്തരീയം

ഹൂസ്റ്റണ്‍: മലയാളനാട് ലോകസംസ്‌കാരത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരളത്തിലും അമേരിക്കയിലും സാധ്യമായാല്‍ മലയാളികള്‍ പാര്‍ക്കുന്ന മറ്റ് രാജ്യങ്ങളിലും കേരള മ്യൂസിയങ്ങള്‍ സ്ഥാപിക്കുമെന്ന് ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാഹിത്യ – സാംസ്‌കാരിക സംഘടനയായ കേരള റൈറ്റേഴ്‌സ് ഫോറം. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനുമായി സഹകരിച്ച് മലയാള പുസ്തകങ്ങളുടെ ഒരു ശേഖരവും ഇതോടനുബന്ധിച്ച് ഉള്‍പ്പെടുത്തുന്നുണ്ട്.
ഹൂസ്റ്റണ്‍ മ്യൂസിയത്തോടനുബന്ധിച്ച് കേരള മ്യൂസിയം ആരംഭിക്കുന്നതിന്റെ സാധ്യതാ പഠനത്തിനായി ഈശോ ജേക്കബ്, അനില്‍കുമാര്‍ ആറന്മുള, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്നേല്‍ എന്നിവരെ ഫോറം നിയോഗിച്ചു. മലയാളി മെമ്മോറിയല്‍ അഥവാ കേരള മ്യൂസിയം എന്ന സ്വപ്നം ഈ തലമുറയില്‍ തന്നെ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ഈശോ ജേക്കബ്, ജോണ്‍ മാത്യു എന്നിവര്‍ ഹെറിറ്റേജ് റസ്റ്ററന്റില്‍ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം