പാര്‍ഥസാരഥി ക്ഷേത്രത്തില്‍ അഭിഭാഷക കമ്മിഷന്‍ സന്ദര്‍ശനം നടത്തി

May 13, 2012 ക്ഷേത്രവിശേഷങ്ങള്‍

ആറന്മുള: ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ പാര്‍ഥസാരഥി  ക്ഷേത്രത്തിലെത്തി പുരോഗതികള്‍ വിലയിരുത്തി. ക്ഷേത്രത്തിലെ ജീര്‍ണാവസ്ഥയിലായ ആനക്കൊട്ടില്‍, സദ്യാലയം, മേല്‍ശാന്തി മഠം എന്നിവ നവീകരിക്കണമെന്നും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭക്തര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഉത്തരവ്. ഇതേത്തുടര്‍ന്നാണു നിര്‍മാണങ്ങള്‍ നേരിട്ടു കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത്.
അഭിഭാഷകനായ സുഭാഷ് ചന്ദ് ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇതുവരെയായും നിര്‍മാണ ജോലികള്‍ എങ്ങുമെത്താത്ത നിലയിലാണ്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഉടന്‍ കൈമാറും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവന്‍, സെക്രട്ടറി രതീഷ് ആര്‍. മോഹന്‍, ട്രഷറര്‍ പി. മോഹനചന്ദ്രന്‍, ദേവസ്വം അസി. എന്‍ജിനീയര്‍ ജി. സുരേഷ്ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജയകുമാര്‍, അസി. കമ്മിഷണര്‍ ശ്രീകുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയന്‍ നായര്‍ അങ്കത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍