നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് : പ്രചരണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളുടെ വിലനിലവാര പട്ടിക പ്രസിദ്ധീകരിച്ചു

May 13, 2012 കേരളം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ചെലവുകള്‍ ക്രമീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലനിലവാര പട്ടിക തയ്യാറാക്കി.  അനാവശ്യ ചെലവുകള്‍ ഒഴിവാക്കുവാനായി എല്ലാ സാധനങ്ങളുടെയും ഇപ്പോഴത്തെ വില കണക്കിലെടുത്ത് വിശദമായി തയ്യാറാക്കിയിട്ടുളള ചാര്‍ട്ടില്‍ 30 ഓളം സാധനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.  ലൗഡ് സ്പീക്കര്‍, മൈക്രാഫോണ്‍ എന്നിവയ്ക്ക് പ്രതിദിനം അനുദിച്ചിരിക്കുന്നത് 400 രൂപയാണ്.  16×12 അടി അളവിലുളള പന്തലുകള്‍ക്കും സ്റ്റേജുകള്‍ക്കും ഒരു ചതുരശ്ര അടിക്ക് 50 രൂപയും, 3×1 വലിപ്പമുളള ബാനറുകള്‍ക്ക് ഒന്നിന് 425 രൂപയും, 1x 0.6 മീറ്റല്‍ ഉളള തുണി ഫ്‌ളക്‌സുകള്‍ക്കും മറ്റും ഒന്നിന് 65 രൂപയുമാണ് അനുവദിച്ചിട്ടുളളത്.  പ്‌ളാസ്റ്റിക് പതാകള്‍ക്ക് മീറ്ററിന് 38 രൂപയും, പോസ്റ്ററുകള്‍ 1000 എണ്ണത്തിന് 3125 രൂപയും, 6×4 അടിയുളള ഹോര്‍ഡിംങ്ങുകള്‍ക്ക് ഒന്നിന് 450 രൂപയും തടിയിലുളള കട്ട്ഔട്ടുകള്‍ക്ക് 38 രൂപ പ്രതി ച. അടിക്കും തുണിയിലുളള കട്ട് ഔട്ടുകള്‍ക്ക് 25 രൂപ പ്രതി ച. അടിക്കും പ്‌ളാസ്റ്റിക് കട്ട് ഔട്ടുകള്‍ 35 രൂപ പ്രതി ച. അടിക്കും അനുവദിച്ചിട്ടുണ്ട്.  വീഡിയോ പ്‌ളയര്‍, ടെലിവിഷനും കാസറ്റുമുള്‍പ്പെടെ 450 രൂപയും, ആഡിയോ കാസറ്റുകള്‍ക്ക് 10 രൂപയുമാണ് പട്ടികയില്‍ പറഞ്ഞിട്ടുളള തുക.  ഗേറ്റുകള്‍ ഘടിപ്പിക്കുന്നതിന് ച. അടിയ്ക്ക് 320 രൂപയും വാടകയ്ക്ക് എടുക്കുന്നവയ്ക്ക് ച. അടിക്ക് 32 രൂപയും, റൗണ്ട് ആര്‍ച്ച് ഒന്നിന് 5000രൂപയും ബോക്‌സ് ആര്‍ച്ച് ഒന്നിന് 4125 രൂപയും അനുവദിച്ചിട്ടുണ്ട്.  വാടകയ്ക്ക് എടുക്കുന്ന ജീപ്പ്, ടെംപോ, ട്രക്കര്‍, സുമോ, ക്വാളിസ് മറ്റു കാറുകള്‍  തുടങ്ങിയവയ്ക്ക് കിലോമീറ്ററിന് 8 രൂപ നിരക്കുമാണ്.  ഹോട്ടല്‍ മുറികള്‍ക്കും, ഗസ്റ്റ് ഹൗസുകള്‍ക്കും പൊന്‍മുടി പ്രദേശത്ത് എ.സി. മുറികള്‍ക്ക് 500 രൂപയും സാധാരണ മുറികള്‍ക്ക് 440 രൂപയും തിരുവനന്തപുരം പ്രദേശത്ത് എ.സി. മുറികള്‍ക്ക് 805 രൂപയും, വര്‍ക്കല പ്രദേശത്ത് എ.സി. മുറികള്‍ക്ക് 440 രൂപയും സാധാരണ മുറികള്‍ക്ക് 220 രൂപയുമാണ് പട്ടികയില്‍ പറഞ്ഞിട്ടുളളത്.  പ്‌ളാസ്റ്റിക് കസേരകള്‍ക്ക് ഒന്നിന് 3-4 രൂപ വരെയും പ്‌ളാസ്റ്റിക് മേശകള്‍ക്ക് ഒന്നിന് 7 രൂപയും, സോഫകള്‍ക്ക് ഒന്നിന് 50 രൂപയുമാണ് അനുവദിച്ചിട്ടുളളത്.  മൈക്ക് അനൗസ്‌മെന്റ്കള്‍ക്ക് പ്രതിദിനം 500 രൂപയും ചുവരെഴുത്തുകള്‍ക്ക് റണ്ണിംഗ് ഫീറ്റിന് 35 രൂപയും ആണ് പരമാവധി.  നോട്ടീസുകള്‍ക്കും മറ്റും അച്ചടിക്കുന്നതിന് 1000 എണ്ണത്തിന് 400 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.  താല്ക്കാലിക ആഫീസുകള്‍ നിര്‍മ്മിക്കുന്നതിന് 10 ദിസത്തേക്ക് 50 രൂപ പ്രതി ചതു. അടിക്കും താല്‍ക്കാലിക സ്റ്റേജുകളുടെ നിര്‍മ്മാണത്തിന് 10 ദിവസത്തേക്ക് 60 രൂപ പ്രതി ചതു. അടിക്കും അനുവദിച്ചിട്ടുണ്ട്.  പൊതു മീറ്റിങ്ങുകള്‍ നടത്തുന്നതിനാവശ്യമായ മൈക്ക്, സ്പീക്കര്‍, ആംപ്‌ളിഫൈയല്‍, സി.ഡി./കാസറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 1000 രൂപയാണ് ഒരു ദിവസത്തേയ്‌ക്കെന്ന്   ജില്ലാ തെരഞ്ഞെടുപ്പ് ആഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം