അറിയിപ്പുകള്‍

May 13, 2012 കേരളം

ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചുളള പരാതികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു.  കണ്‍ട്രോള്‍ റൂമിന്റെ ടോള്‍ ഫ്രീ  നമ്പരായ 1800 425 3080 ല്‍ വിളിച്ച് പരാതികള്‍ അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ അറിയിച്ചു.       

മദ്യനിരോധനം ഏര്‍പ്പെടുത്തി
ഉപതെരഞ്ഞ് നടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ മണമ്പൂര്‍ ഡിവിഷന്റെയും  ബ്‌ളോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന  അതിയന്നൂര്‍ ഡിവിഷന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍  മെയ് 13 ന് വൈകുന്നേരം  5 മണി മുതല്‍ മെയ് 15 ന് വൈകുന്നേരം 5 മണി വരെയും മെയ് 16നും  മദ്യനിരോധനം  ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം