പാര്‍ലമെന്റിന്റെ അന്തസുയര്‍ത്തിപ്പിടിക്കാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി

May 13, 2012 ദേശീയം

പരസ്പരബഹുമാനം പുലര്‍ത്താന്‍കഴിയുന്നതാണ് ഇന്ത്യന്‍ജനാധിപത്യത്തിന്റെ കരുത്തെന്ന്  ബിജെപി നേതാവ് എല്‍.കെ അഡ്വാനി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ  അന്തസുയര്‍ത്തിപ്പിടിക്കാന്‍  എല്ലാ  അംഗങ്ങളും ശ്രമിക്കണമെന്ന്  പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ആദ്യ സമ്മേളനത്തിന്റെ  അറുപതാം വാര്‍ഷിക ദിനത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വൈകിട്ട് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധനചെയ്തു സംസാരിക്കും.

1952 മെയ് പതിമൂന്നിന് പാര്‍ലമെന്റിന്റെ ആദ്യസമ്മേളനം ചേര്‍ന്നതിന്റെ 60ാംവാര്‍ഷികാഘോഷമായാണ് ലോക്‌സഭയും രാജ്യസഭയും ഞായറാഴ്ച യായ ഇന്ന് പ്രത്യേക സമ്മേളനം ചേരുന്നത്.  ഇന്ത്യന്‍പാര്‍ലമെന്‍രിന്റെ അറുപത്  വര്‍ഷത്തെ യാത്ര എന്ന വിഷയത്തില്‍വിവിധ കക്ഷി നേതാക്കള്‍സംസാരിച്ചു. മഹാത്മാഗാന്ധിയെ  അനുസ്മരിച്ച നേതാക്കള്‍  പാര്‍ലമെന്‍രിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കണമെന്ന കാര്യത്തിലും ഒറ്റക്കെട്ടായിരുന്നു.  ജനങ്ങളുടെ പരീക്ഷകള്‍ക്കൊത്തുയരാന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് കഴിയണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിര്‍ദ്ദേശിച്ചു.

ആശയപരമായ ഭിന്നതകള്‍ക്കിടയിലും പരസ്പരബഹുമാനം പുലര്‍ത്താന്‍കഴിയുന്നതാണ് ഇന്ത്യന്‍ജനാധിപത്യത്തിന്റെ കരുത്തെന്ന്  ബിജെപി നേതാവ് എല്‍.കെ അഡ്വാനി പറഞ്ഞു.
മതേതരത്വവും സാമൂഹ്യനീതിയും കാത്തുസൂക്ഷിക്കാനും പാര്‍ലമെന്റിന്റെ അവകാശങ്ങളെ മറികടക്കാതിരിക്കാനും ഏവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി
വൈകിട്ട്  സെന്‍ട്രല്‍ഹാളില്‍ചേരുന്ന യംയുക്ത സമ്മേളനത്തില്‍ആദ്യ ലോക്‌സഭയിലെ  അംഗങ്ങളായിരുന്നവരില്‍ഇന്ന് ജീവിച്ചിരിക്കുന്ന റിഷാങ് കേയ്ഷിങ്, രേഷം ലാല്‍ജാങ്‌ഡേ എന്നിവരെ ആദരിക്കുകയും പ്രത്യകനാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം