നാരായണ ഭട്ടതിരി സ്മൃതി പുരസ്‌ക്കാരം സമ്മാനിച്ചു

May 14, 2012 കേരളം

വടക്കാഞ്ചേരി: വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവര്‍മ പൊതുവായനശാലയും ചേര്‍ന്നു നല്‍കുന്ന നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം അക്ഷരശ്ലോക രംഗത്തെ ആചാര്യന്‍ പള്ളിമണ്ണ രാമന്‍ നമ്പീശനു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സമര്‍പ്പിച്ചു. ഭട്ടതിരി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പി. ചന്ദ്രശേഖരന്റെ ശ്രീമദ് ഭാഗവതസംഗ്രഹം പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം ഗ്രന്ഥകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ മച്ചാട് ടി. നീലകണ്ഠന്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ഏല്യാമ്മ അധ്യക്ഷയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം