എയര്‍സെല്‍: ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍

May 14, 2012 ദേശീയം

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിശദീകരിച്ചു.  ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്നായിരുന്നു വിശദീകരണം.
അതിനിടെ ഇടപാടില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വ്യക്തമാക്കി. അപേക്ഷ ലഭിച്ച് 49 ദിവസത്തിനകം അനുമതി നല്‍കിയെന്നും ഒരു  ടെലികോം കമ്പനിയിലും തനിക്കോ കുടുംബത്തിനോ ഓഹരിയില്ലെന്നും ചിദംബരം പറഞ്ഞു. ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ചിദംബരം ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം