റോജര്‍ ഫെഡററിന് ജയം

May 14, 2012 കായികം

മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററിന് മാഡ്രിഡ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍   ജയം. ഫൈനലില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ മൂന്നു സെറ്റ്  പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ 3-6, 7-5, 7-5 എന്ന സ്‌കോറിനാണ് തോല്പിച്ചത്.  ഇതോടെ ഫെഡറര്‍ ഏറ്റവും കൂടുതല്‍ മാസ്‌റ്റേഴ്‌സ് കിരീടം നേടിയ നഡാലിന്റെ റിക്കോര്‍ഡിനൊപ്പമെത്തിയതിനൊപ്പം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്തു.

റാഫേല്‍ നഡാല്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. നൊവാന്‍ ദ്യോക്കോവിച്ച് ആണ് ലോക ഒന്നാം നമ്പര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം