നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ ബാലതാരവും

May 15, 2012 ദേശീയം,രാഷ്ട്രാന്തരീയം

തരുണി സച്ച്ദേവ് (ഫയല്‍ ചിത്രം)

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ പ്രമുഖ ബാലതാരവും. വെള്ളിനക്ഷത്രം എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച മുംബൈ സ്വദേശി തരുണി സച്ച്ദേവ്(13) ആണ് മരിച്ചത്. തരുണിയുടെ അമ്മ ഗീത സച്ച്ദേവും അപകടത്തില്‍ മരിച്ചു. നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഇരുവരും. വെള്ളിനക്ഷത്രത്തിന് പുറമെ സത്യം എന്ന മലയാള സിനിമയിലും അമിതാഭ് ബച്ചന്‍ നായകനായ പാ എന്ന സിനിമയിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു അപകടത്തില്‍ മരിച്ചത്. നേപ്പാളിലെ വിമാനസര്‍വീസ് കമ്പനിയായ ആഗ്രി എയറിന്റെ വിമാനമാണ് തകര്‍ന്നത്. ഹിമാലയന്‍ ട്രക്കിംഗ് പോയിന്റായ ജോംസം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയായിരുന്നു അപകടം. വിമാനത്തില്‍ ആകെ 21 പേരുണ്ടായിരുന്നു. നാല് ഇന്ത്യക്കാരടക്കം എട്ടു പേരെ പരിക്കുകളോടെ രക്ഷപെടുത്തിയിന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം