ചെന്നൈ സൂപ്പര്‍കിങ്‌സിന് തകര്‍പ്പന്‍ ജയം

May 14, 2012 ദേശീയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സിന് അവസാനപന്തില്‍ തകര്‍പ്പന്‍ ജയം.  അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടപ്പോള്‍ ഡ്വെയിന്‍ ബ്രാവോ നേടിയ സിക്‌സറാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 159 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്കായി 56 റണ്‍സെടുത്ത ഹസിയും 36 റണ്‍സെടുത്ത മുരളിവിജയും മികച്ച തുടക്കമാണ് നല്‍കിയത്. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ചെന്നൈയ്ക്് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ 28 റണ്‍സെടുത്ത ധോണിയെ പുറത്താക്കിയെങ്കിലും കൊല്‍ക്കത്തയ്ക്ക് ചെന്നൈയുടെ ജയം തടയാനായില്ല. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. ഗംഭീര്‍ 62ഉം മക്കല്ലം 37ഉം റണ്‍സെടുത്തു. 17 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം