പൈലറ്റുമാരുടെ സമരം: എയര്‍ ഇന്ത്യ പത്ത് സര്‍വീസുകള്‍ കൂടി റദ്ദാക്കി

May 15, 2012 ദേശീയം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ചൊവ്വാഴ്ച പത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി റദ്ദാക്കി. ഡല്‍ഹി  ടൊറോന്റോ, ഡല്‍ഹി ന്യൂയോര്‍ക്ക് സര്‍വ്വീസുകള്‍ മുടക്കമില്ലാതെ നടത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

മെഡിക്കല്‍ ലീവ് എടുത്ത പൈലറ്റുമാരെ പരിശോധിക്കാനായി എത്തിയ ഡോക്ടര്‍മാര്‍ക്ക് പലരെയും വീടുകളില്‍ കണ്ടെത്താനായില്ലെന്നും അധികൃതര്‍ അറിയിച്ചു. ഒന്‍പത് പൈലറ്റുമാര്‍ക്ക് അസുഖമില്ലെന്നും ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തി. 53 വീടുകളിലും സംഘം പരിശോധനക്കെത്തിയെങ്കിലും 12 വീടുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു.

ഇതിനിടെ പൈലറ്റ് മാര്‍ സമരം നിര്‍ത്താതെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് എയര്‍ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം