ഫുട്‌ബോള്‍ കളിക്കിടെ ബാന്‍ കി മൂണിന്റെ കയ്യൊടിഞ്ഞു

May 15, 2012 രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ കളിക്കിടെ വീണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ കയ്യൊടിഞ്ഞു. ന്യൂയോര്‍ക്കിലെ ബെല്‍ എയര്‍ ഫാം എസ്‌റ്റേറ്റില്‍ നടന്ന സൗഹൃദമല്‍സരത്തിലാണ് മൂണിന് പരുക്കേറ്റത്. ഇടതു കൈയാണ് ഒടിഞ്ഞതെന്ന് യുഎന്‍ വക്താവ് മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചു. ആറാഴ്ചത്തെ വിശ്രമമാണ് മൂണിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് യുഎന്‍ വക്താവ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം