ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍

May 15, 2012 കേരളം

വടകര: ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പാനൂര്‍ സ്വദേശികളായ ദീപു, ലംബു പ്രദീപ്, രഞ്ജിത്ത് എന്നിവരും പറയങ്കണ്ടി രവീന്ദ്രന്‍ എന്ന ഓര്‍ക്കാട്ടേരിയിലെ പ്രാദേശിക സി.പി.എം നേതാവുമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചവരും അക്രമികള്‍ക്ക് ചന്ദ്രശേഖരനെ കാട്ടിക്കൊടുത്തവരുമാണ് ഇവര്‍ എന്നാണ് സൂചന.

ഒട്ടേറെ ക്രമിനല്‍ കേസുകളിലും പ്രതികളാണ് അറസ്റ്റിലായവര്‍. ഇവര്‍ക്കൊപ്പം ഒരാള്‍കൂടി അറസ്റ്റിലായതായും സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായ അഞ്ചാമനക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വടകരക്രൈം ഡിറ്റാച്‌മെന്റ് ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ ചോദ്യം ചെയ്തശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. കേസുമായി നേരിട്ട് ബന്ധമുള്ള കൂടുതല്‍ പേര്‍ ഇന്ന് അറസ്റ്റിലാവുമെന്നും സൂചനയുണ്ട്. അതിനിടെ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ചൊക്ലിയിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം