‘ശ്രീകണേ്ഠശ്വരം പദ്മനാഭപിള്ള അവാര്‍ഡി’ന് കൃതികള്‍ ക്ഷണിച്ചു

May 17, 2012 കേരളം

തിരുവനന്തപുരം: മലയാള നിഘണ്ടുകര്‍ത്താവായ ശ്രീകണേ്ഠശ്വരം പദ്മനാഭപിള്ളയുടെ സ്മരണാര്‍ത്ഥം ശാസ്ത്രസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ 2011 ലെ പ്രഥമ അവാര്‍ഡിന് ഗ്രന്ഥകര്‍ത്താക്കളില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചു. വൈജ്ഞാനിക സാഹിത്യഗ്രന്ഥത്തിനാണ് അവാര്‍ഡ്. 2010 – ന് ശേഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ രണ്ടു കോപ്പികള്‍ മെയ് 31 ന് മുന്‍പ് സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍, ഡയറക്ടര്‍ ശാസ്ത്രസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, അഞ്ജലി, ടി.സി. 13/270 പാറ്റൂര്‍ തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9037893148.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം