കടലിലെ കൊലപാതകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

May 18, 2012 കേരളം

കൊല്ലം: എന്റിക്ക ലെക്‌സി കടല്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊല്ലം സിജെഎം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന   ഗ്രൂപ്പ് കമന്‍ഡാന്റ് മാസിമിലിയാനോ ലസ്‌തോറെയാണ് ഒന്നാം പ്രതി. കൊലപാതകം, വധശ്രമം തുടങ്ങി കടലിലെ സുരക്ഷിത യാത്ര തടയുന്നതിനെതിരെയുള്ള   സുവ ആക്ട് വരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ എട്ടോളം സാക്ഷിമൊഴികളും മുപ്പതില്‍പരം തെളിവുകളും കുറ്റപത്രത്തിലുണ്ട്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നതിനാലാണ് ഇന്നു തന്നെ കുറ്റപത്രം സമര്‍പ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം