ഐപിഎല്‍ കളിക്കാരന്‍ അറസ്‌റ്റില്‍

May 18, 2012 കായികം

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ടീമംഗവും ഓസ്‌ട്രേലിയക്കാരനുമായ ലൂക്ക്‌ പോമര്‍സ്‌ബാക്കിനെ യുവതിയോട്‌ മോശമായി പെരുമാറിയതിന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. യുവതിയോട്‌ മോശമായി പെരുമാറുകയും യുവതിയുടെ കാമുകനെ മര്‍ദിക്കുകയും ചെയ്‌തുവെന്നാണു കേസ്‌. ഇന്നലെ രാത്രി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ മത്സരത്തിനു ശേഷം മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലെ ഐപിഎല്‍ പാര്‍ട്ടിക്കിടെയാണ്‌ കയ്യേറ്റമുണ്ടായത്‌.
ഇന്ത്യക്കാരിയായ യുവതിക്ക്‌ യുഎസ്‌ പൗരത്വമാണുള്ളത്‌. ലൂക്ക്‌ പോമര്‍സ്‌ബാക്കിനെ പൊലീസ്‌ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയനാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം