ചന്ദ്രശേഖരന്‍ വധം; എല്‍.ഡി.എഫ് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു: കാനം

May 18, 2012 കേരളം

കോട്ടയം: ടി.പി ചന്ദ്രശേഖരന്റെ വധം ഇടതുപക്ഷ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചുവെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. സിപിഐയെയും അതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് യൂത്ത് വെല്‍ഫയര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം   ഇതുവരെ   ശരിയായ ദിശയിലാണ് നടക്കുന്നത്. ശരിയായ ദിശയില്‍ തന്നെ പോകാന്‍ യുഡിഎഫ് സര്‍ക്കാരും പൊലീസും ശ്രദ്ധിക്കണം. മുല്ലപ്പള്ളിയുടെ വടകരയിലെ പ്രസംഗം പദവിയ്ക്ക് നിരയ്ക്കാത്തതാണെന്നും അതിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ മറുപടി നല്‍കിയത് നന്നായെന്നും കാനം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം