വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

May 19, 2012 കേരളം

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണങ്ങളുമാണ് വിജിലന്‍സ് അന്വേഷിക്കുക.

ആരോപണം സംബന്ധിച്ച നിയമസഭാസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം