വികസനത്തിന്റെ പുതിയ പദ്ധതികള്‍ മുന്നോട്ട് വച്ച് ബി.ജെ.പി

May 19, 2012 കേരളം

നെയ്യാറ്റിന്‍കര: മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി. ഇക്കുറി മണ്ഡലത്തില്‍ നടത്തുന്നത്. കരമന – കളിയിക്കാവിള റോഡ് വികസനവും കുടിവെള്ള പ്രശ്‌നവും വിലക്കയറ്റവുമൊക്കെ ബി.ജെ.പി. പ്രചാരണത്തിനുപയോഗിക്കുന്നുണ്ട്. മണ്ഡലത്തിലങ്ങോളമിങ്ങോളം സ്ഥാനാര്‍ത്ഥിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. പ്രചാരണം നടത്തുന്നത്.

അതേസമയം റേഷന്‍ മണ്ണെണ്ണ വെട്ടിക്കുറച്ചതും ഇന്ധനവില വര്‍ദ്ധനയുമൊക്കെ മണ്ഡലത്തിലെ വോട്ടര്‍മാരെ തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ഭരണകാലത്ത് തങ്ങളുണ്ടാക്കിയ നേട്ടങ്ങളെ, ഇക്കഴിഞ്ഞ ഒരുവര്‍ഷം യു.ഡി.എഫ്. സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടത് എന്ന താരതമ്യവും എല്‍.ഡി.എഫ്. പ്രചാരണത്തിനുപയോഗിക്കുന്നു. വികസനവും വികസനമില്ലായ്മയും സംശുദ്ധ രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവുമൊക്കെ മണ്ഡലത്തിലെ ചര്‍ച്ചകളെ തീ പിടിപ്പിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുംപോലെയാണ് പ്രചാരണം. രാഷ്ട്രീയ, സാമുദായിക അംഗബല കണക്കുകള്‍ നിരത്തി നെയ്യാറ്റിന്‍കര കൈവിടില്ലെന്ന വിശ്വാസമാണ് മൂന്ന് മുന്നണികള്‍ക്കുമുള്ളത്.

എന്നാല്‍ ഒരു വര്‍ഷത്തിനിടെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയ ഭരണനേട്ടങ്ങളുടെ പട്ടികയുമായാണ് യു.ഡി.എഫ്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സമ്മതിദായകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. 100 ദിവസംകൊണ്ട് നടപ്പാക്കിയ 102 പരിപാടികളിലൂന്നി സംസ്ഥാനത്തിന്റെ വികസന നയം അവര്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം