നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് നാവികര്‍ വെടിയുതിര്‍ത്തതെന്ന് കുറ്റപത്രം

May 19, 2012 കേരളം

കൊല്ലം: കടല്‍നിയമപ്രകാരമുള്ള യാതൊരു മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് കപ്പല്‍സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ വെടിവച്ചതെന്ന് കുറ്റപത്രം ആരോപിക്കുന്നു. ലത്തോറെ മാസിമിലിയാനോയെ ഒന്നാംപ്രതിയും സാല്‍വത്തോറെ ജിറോണിനെ രണ്ടാംപ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

കൊല്ലം സി.ജെ.എം.കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോസ്റ്റല്‍ സി.ഐ. ആര്‍.ജയരാജ് 196 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം, ബോട്ടിന് നാശനഷ്ടം വരുത്തല്‍, കടലില്‍ അക്രമം കാട്ടല്‍ എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307, 427, 34 വകുപ്പുകള്‍ പ്രകാരവും 3 സുവ നിയമപ്രകാരവുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ 60 സാക്ഷികളെയും 45 തൊണ്ടിമുതലുകളും 120 രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം