പാക് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

May 19, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാക് മാധ്യമപ്രവര്‍ത്തകനായ റസാഖ് ഗുല്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍  വെടിയേറ്റുമരിച്ചു. പാകിസ്താനിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലൊന്നായ എക്‌സ്പ്രസ് ഗ്രൂപ്പിലാണ് ഗുല്‍ ജോലി ചെയ്യുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഒരാഴ്ച്ച മുമ്പാണ് സിന്ധ് പ്രവിശ്യയില്‍ മാധ്യമപ്രവര്‍ത്തകനായ ഓറാന്‍സേബ് തുനിയോ വെടിയേറ്റുമരിച്ചത്.  കഴിഞ്ഞ ജനുവരിയില്‍ വോയ്‌സ് ഓഫ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലും ഡോണ്‍ പത്രത്തിന്റെ അസി.എഡിറ്റര്‍ മുര്‍ത്താസ്സ രസ്‌വി കറാച്ചിയിലും അടുത്തകാലത്താണ് കൊല ചെയ്യപ്പെട്ടത്. ലോകത്തെ ഏറ്റവും അക്രമസാധ്യതയുള്ള രണ്ടാമത്തെ സ്ഥലമായി യുനെസ്‌കോ പ്രഖ്യാപിച്ച സ്ഥലമാണ് തീവ്രവാദ വിഭാഗങ്ങളും സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്താന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം