ന്യൂയോര്‍ക്കില്‍ വിവേകാനന്ദ ജന്മദിനം പ്രസംഗമല്‍സരം ഇന്ന്

May 19, 2012 രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജന്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് വിവേകാനന്ദ സ്വാമികളുടെ നൂറ്റിയന്‍പതാം ജന്മദിന അനുസ്മരണ പ്രസംഗ മല്‍സരം നടത്തുന്നു. ഗ്രേഡ് ഒന്ന് മുതല്‍ 12 വരെ പ്രായത്തിലെ കുട്ടികള്‍ക്ക് മല്‍സരിക്കാം. മേയ് 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെയാണ് മല്‍സര സമയം. ക്വീന്‍സ് വില്ലേജിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളിലാണ് മല്‍സരം നടക്കുന്നത്. വിജയികള്‍ക്ക് സമ്മാനവും മേയ് 27 ഞായറാഴ്ച നടത്തുന്ന പ്രാദേശിക ഹൈന്ദവ കണ്‍വന്‍ഷനില്‍ വീണ്ടും പ്രസംഗം അവതരിപ്പിക്കുന്നതിന് അവസരവും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം