ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്: രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

May 20, 2012 കേരളം

വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൂഴിക്കര സ്വദേശി അബി, പള്ളൂര്‍ സ്വദേശിയായ ഒരാള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പള്ളൂര്‍ സ്വദേശിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

അബി നേരത്തെ രണ്ട് കൊലക്കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. പള്ളൂര്‍ സ്വദേശിയായ ആളിന്റെ വീട്ടില്‍ പ്രതികള്‍ താമസിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം