ചെന്നൈയില്‍ മാവോവാദി നേതാവ് പിടിയിലായി

May 20, 2012 ദേശീയം

ചെന്നൈ: ആയുധം കൈമാറുന്നതിനിടെ ചെന്നൈയില്‍ മാവോവാദി നേതാവ് പിടിയിലായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന നിരോധിത നക്‌സല്‍ സംഘടനയുടെ തമിഴ്‌നാട് ഘടകം സെക്രട്ടറി വിവേക് ആണ് അറസ്റ്റിലായത്. രഹസ്യവിവരം അനുസരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് വിവേകിനെ കുടുക്കിയത്. ഡിണ്ടിഗല്‍ സ്വദേശിയായ വിവേകിനെ തേനിയ്ക്കടുത്ത് പെരിയകുളത്ത് വെച്ചാണ് അറസ്റ്റിലായത്. വിവേകിന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയെ പിടികൂടുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം