ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും: യെദ്യൂരപ്പ

May 20, 2012 ദേശീയം

ബാംഗ്ലൂര്‍: പാര്‍ട്ടിയോടുള്ള അമര്‍ഷം വെളിപ്പെടുത്തി 24-ന് മുംബൈയില്‍ നടക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് യെദ്യൂരപ്പയും തീരുമാനം പ്രഖ്യാപിച്ചത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് യെദ്യൂരപ്പ സംസാരിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പാര്‍ട്ടിയിലെ ഉപചാപകവൃന്ദത്തിന്റെ കളിപ്പാവയായി മാറി. പാര്‍ട്ടിക്കു കഴിയുമെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കെട്ടേയെന്നും യെദ്യൂരപ്പ വെല്ലുവിളിച്ചു. അതേസമയം, പാര്‍ട്ടി വിടാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം