കത്തു കിട്ടി: കാരാട്ട്

May 21, 2012 കേരളം,ദേശീയം

ന്യൂഡല്‍ഹി: വി.എസ്.അച്യുതാനന്ദന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. കത്ത് അയച്ചതായി വിഎസ് സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. കത്തിലെ ഉള്ളടക്കം സംബന്ധിച്ചു ഊഹാപോഹങ്ങള്‍  ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതിനിടെ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രകാശ് കാരാട്ടിന് കത്തെഴുതിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പി.ബി. അംഗം വൃന്ദാകാരാട്ട് പറഞ്ഞു.

കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന അറിവ് മാത്രമേ തനിക്കുള്ളൂവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കത്തുണ്ടോയെന്ന് ഓഫീസിലെത്തി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം