ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ വില കുറച്ച് വില്‍ക്കും

May 22, 2012 കേരളം

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി  വില കുറച്ച് വില്‍ക്കാന്‍  തീരുമാനം. തിരുവനന്തപുരത്ത് മന്ത്രിതലത്തില്‍ നടന്ന യോഗത്തിലാണ്  ഈ തീരുമാനം. 30 ശതമാനം വരെ വില കുറച്ചായിരിക്കും പച്ചക്കറികള്‍ സര്‍ക്കാര്‍ വിപണിയിലെത്തിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതുവഴിയുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും. രണ്ട് ദിവസത്തിനകം കൂടുതല്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 105 അധിക ഹോര്‍ട്ടികോര്‍പ്പുകള്‍ കൂടി തുടങ്ങും. ഉത്പാദന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി പച്ചക്കറികള്‍ സംഭരിക്കുന്നതിനും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ഹോര്‍ട്ടികോര്‍പ് തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം