ബഹദൂര്‍ പുരസ്‌കാരം സലിം കുമാറിന് സമ്മാനിച്ചു

May 22, 2012 കേരളം,മറ്റുവാര്‍ത്തകള്‍

കൊടുങ്ങല്ലൂര്‍: ബഹദൂര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബഹദൂര്‍ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും നടന്നു. പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം സലിംകുമാര്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ബഹദൂറിനെ മലയാളസിനിമയുള്ളേടത്തോളം കാലം  മലയാളികള്‍ക്ക് മറക്കാനാവില്ലെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. വി.കെ. ശ്രീരാമന്‍ ബഹദൂര്‍ അനുസ്മരണ പ്രസംഗം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ഡോ.പി.എ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. ടി,എന്‍. പ്രതാപന്‍ എം.എല്‍.എ. നഗരസഭാ ചെയര്‍മാന്‍ സുമശിവന്‍, ടി.എ. ഗിരീഷ്‌കുമാര്‍, ടി.സുന്ദരേശ്വന്‍, ജയരാജ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ബഹദൂറിന്റെ സമകാലികരും സഹപ്രവര്‍ത്തകരുമായ കൊടുങ്ങല്ലൂര്‍ വിലാസിനി, ചേര്‍ത്തല തങ്കം, ആലപ്പി രാധാമണി, മൊയ്തീന്‍ കോയ, ഭാഗീരഥി ടീച്ചര്‍, കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടി, അശോകന്‍ പുല്ലാനി, സിംബാദ്, രാജമ്മ പൊന്നപ്പന്‍, കെ.ജി. നാഥ്, വേണു പൂതോട്, ജോസ് കൊടുങ്ങല്ലൂര്‍, സുഗദേവ്, ചന്ദ്രഹാസന്‍, ഹരിദാസ് മേത്തല, മനോജ് മാസ്റ്റര്‍ എന്നിവരെ പൊന്നാട ചാര്‍ത്തിയും ഉപഹാരങ്ങള്‍ നല്കിയും ആദരിച്ചു.
സലിംകുമാര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് എം.ജി. രാധാകൃഷ്ണന്‍, ബോംബെ രവി, രവീന്ദ്രന്‍, ജോണ്‍സണ്‍ എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സ്മൃതി സന്ധ്യ നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം