ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍

May 23, 2012 കേരളം

സിജിത്ത്

കോഴിക്കോട്: ആര്‍.എം.പി  നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴംഗ സംഘത്തിലെ ഒരാള്‍ പിടിയിലായി. ആദ്യമായാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നത്. ന്യൂമാഹി സ്വദേശി സിജിത്ത് (34)എന്ന അണ്ണനെയാണ് അറസ്റ്റു ചെയ്തത്. കര്‍ണാടകയില്‍നിന്നാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.
കൊലപാതകികള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് ലഭിച്ച രക്തക്കറ പരിശോധിച്ചതിനെതുടര്‍ന്നാണ് ഷിജിത്തിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചത്. കൈയ്ക്കുപരിക്കേറ്റതിനാല്‍ തലശ്ശേരി മിഷന്‍ ആസ്പത്രിയില്‍ ഇയാള്‍ ചികിത്സതേടിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പരിക്കേറ്റ ഇയാളെ രാവിലെ 10.30ന് എത്തിച്ചെന്നും രാത്രിയോടെ ഡിസ്ച്ചാര്‍ജ് ചെയ്‌തെന്നും വിവരങ്ങള്‍ ലഭിച്ചു. രണ്ട് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും ഇയാളെടുകൂടെ ഉണ്ടായിരുന്നു. ഇവരാണ് ഇയാളെ ആസ്പത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയുടെ മൊഴിയില്‍നിന്നാണ് ഈവിവരങ്ങള്‍ ലഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം