ഫസല്‍ വധം: മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്കുമാറ്റി

May 23, 2012 കേരളം

കൊച്ചി: ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്കു മാറ്റി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നത്. അറസ്റ്റിനു കോടതി നടപടികള്‍ തടസ്സമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
2006 ഒക്‌ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിന്റെ വിരോധം തീര്‍ക്കാനാണ് കൊലപാതകമെന്നാണ് ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം