തിരുവനന്തപുരത്തെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകും

September 22, 2010 കേരളം,മറ്റുവാര്‍ത്തകള്‍

നെടുമ്പാശ്ശേരി: തിരുവനന്തപുരത്ത്‌ നിര്‍മാണത്തിലിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്‍ജിനീയറിംഗ്‌ വിഭാഗം മേധാവി എ.ആര്‍. അപ്പുക്കുട്ടന്‍ അറിയിച്ചു. ഓരോ 5000 മണിക്കൂര്‍ പറക്കലിന്‌ ശേഷവും (സി ചെക്ക്‌) 40,000 മണിക്കൂര്‍ കഴിയുമ്പോഴുമുള്ള (ഡി ചെക്ക്‌) പരിശോധനകള്‍ ഇനി തിരുവനന്തപുരത്ത്‌ നടത്താനാകും. കൂടാതെ വിമാനത്തിന്റെ പെയിന്‍റിങ്ങും ഇവിടെ നടത്താനാകും.
തിരുവനന്തപുരത്ത്‌ അറ്റകുറ്റപ്പണി കേന്ദ്രം പ്രര്‍ത്തനമാരംഭിക്കുന്നതോടെ എയര്‍ ഇന്ത്യ എക്‌സ്‌?പ്രസ്‌ വിമാനങ്ങള്‍ വിവിധ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി മുംബൈക്ക്‌ കൊണ്ടുപോകേണ്ടി വരില്ല. ഇത്‌ എയര്‍ ഇന്ത്യയ്‌ക്ക്‌ സമയലാഭവും സാമ്പത്തിക ലാഭവുമേകും. തിരുവനന്തപുരത്ത്‌ സ്‌പെയര്‍ വിമാനവും ജീവനക്കാരും ഉണ്ടാകുമെന്നതിനാല്‍ സര്‍വീസുകള്‍ പരമാവധി മുടങ്ങാതെ നടത്തുന്നതിനും സഹായകമാകും. ഭാവിയില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്റെ എന്‍ജിനീയറിംഗ്‌ ഹബ്ബായി തിരുവനന്തപുരം മാറും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം