തോട്ടം കൃഷ്ണന്‍ നമ്പൂതിരി അനുസ്മരണം

May 23, 2012 കേരളം

ഗുരുവായൂര്‍:ഭാഗവത വാചസ്​പതി തോട്ടം കൃഷ്ണന്‍ നമ്പൂതിരിയുടെ 80-ാം ജന്മദിനത്തിന്റെ ഭാഗമായി അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതി അനുസ്മരണ സമ്മേളനം നടത്തി. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എ.പി. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. വേങ്ങേരി രാമന്‍ നമ്പൂതിരി, സ്വാമി കൃഷ്ണദാസ്, സി.പി .നായര്‍, ആലുവ രാമചന്ദ്രന്‍, സജീവന്‍ നമ്പിയത്ത് എന്നിവര്‍ പ്രസംഗിച്ചു. നാരായണാലയത്തില്‍ ഭാഗവത പാരായണം, അനുസ്മരണ പ്രഭാഷണം, പ്രശേ്‌നാത്തരി എന്നിവയുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം