ന്യൂഡല്‍ഹയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ

May 23, 2012 ദേശീയം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഏതാനും പേര്‍ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു. അഗ്‌നിശമന സേനയുടെ ഇരുപത് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം