പെട്രോളിന് ഏഴര രൂപ കൂട്ടി

May 23, 2012 ദേശീയം

ന്യൂഡല്‍ഹി: പെട്രോളിനു 7.50 രൂപ കൂട്ടി. വര്‍ധന ഇന്നു അര്‍ധരാത്രി നിലവില്‍ വരും. എണ്ണക്കമ്പനികളാണ് വില കൂട്ടിയത്. നിലവില്‍ 67.56 രൂപയാണ് നിലവിലുള്ള വില. നികുതികളടക്കം കേരളത്തില്‍ ലീറ്ററിനു 77 രൂപയോളമാകും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒറ്റയടിക്കുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. ഇതിനു മുന്‍പ് ഒറ്റയടിക്ക് അഞ്ചു രൂപ വരെയേ കൂടിയിട്ടുള്ളു. തിരുവനന്തപുരത്ത് 67.82 രൂപയും കൊച്ചിയില്‍ 67.52 രൂപയുമാണ് നിലവിലെ വില.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം