പെട്രോള്‍ വിലവര്‍ധന: നാളെ ഹര്‍ത്താല്‍

May 23, 2012 കേരളം

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം. എല്‍.ഡി. എഫും ബി.ജെ.പി.യും എസ്.ഡി.പി.ഐ.യുമാണ് കാലത്ത് ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പെട്രോള്‍ വിലവര്‍ധനയില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിര്‍മശവുമായി രംഗത്തെത്തിയത് പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല, യു.പി.എ.യുടെ ഘടകകക്ഷികള്‍ കൂടിയാണ്.

സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന വിലവര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി.യും സി.പി.എമ്മും ആഹ്വാനം ചെയ്തിട്ടുണ്ട്. അന്യായമായ വിലവര്‍ധന യാതൊരു ആരണവശാലും അനുവദിക്കില്ലെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവദേക്ര്‍ പറഞ്ഞു. വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.പി.എ. സര്‍ക്കാരിന്റെ സാമ്പത്തിക പിടിപ്പുകേട് മൂലം സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സാധാരണക്കാര്‍ക്കുള്ള യു.പി.എ.സര്‍ക്കാരിന്റെ സമ്മാനമാണ് ഈ വിലവര്‍ധനയെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

പെട്രോള്‍ വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം