എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

May 24, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. 25 നുള്ള തിരുവനന്തപുരം-കൊച്ചി-ദമാം, 27 നുള്ള തിരുവനന്തപുരം-ദോഹ-ബഹറിന്‍, 30 നുള്ള തിരുവനന്തപുരം-കൊച്ചി-റിയാദ് ഫ്ളൈറ്റുകളാണ് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയത്. ടിക്കറ്റ് റദ്ദാക്കാന്‍ എയര്‍ ഇന്ത്യ ഓഫീസുമായോ ഏജന്റുമായോ ബന്ധപ്പെടണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം