അയോധ്യ: ഹര്‍ജിയില്‍ ഇന്ന്‌ വാദം കേള്‍ക്കാനാവില്ലെന്ന്‌

September 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കസ്‌ഥലത്തിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച കേസില്‍ വിധി പ്രസ്‌താവിക്കുന്നത്‌ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന്‌ വാദം കേള്‍ക്കാനാവില്ലെന്ന്‌ സുപ്രീംകോടതി. കേസ്‌ പരിഗണിക്കാന്‍ അധികാരമില്ലെന്നും ഉചിതമായ ബെഞ്ച്‌ കേസ്‌ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ അല്‍ത്മസ്‌ കബീറും എ.കെ.പട്‌നായിക്കും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ അറിയിച്ചു. കേസില്‍ അന്തിമവിധി പ്രസ്‌താവിക്കുന്നത്‌ വെള്ളിയാഴ്‌ചയാണ്‌. നാളെ കൂടി പരിഗണനയ്‌ക്കെടുത്തില്ലെങ്കില്‍ ഹര്‍ജിയുടെ പ്രസക്‌തി നഷ്‌ടപ്പെടും.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കഴിയുന്നതു വരെ വിധിപ്രഖ്യാപനം മാറ്റി വയ്‌ക്കണം എന്നാവശ്യപ്പെട്ട്‌ കേസിലെ 17-ാം സാക്ഷിയായ രമേശ്‌ ചന്ദ്ര ത്രിപാഠി എന്നയാളാണു ഹര്‍ജി നല്‍കിയത്‌. അലഹബാദ്‌ ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച്‌ നേരത്തേ രമേശ്‌ ചന്ദ്ര ത്രിപാഠിയുടെ ഹര്‍ജി തള്ളിയിരുന്നു. ഇയാള്‍ക്ക്‌ 50,000 രൂപ പിഴയും വിധിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം