പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

May 24, 2012 കേരളം

പാലക്കാട്: പാലക്കാട് മുണ്ടൂരിനടുത്ത് പന്നിയംപാടത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ നാട്ടുകാര്‍ രക്ഷപെടുത്തി. കുന്നത്തുവീട്ടില്‍ മണി എന്ന വിജയകുമാറിന്റെ മകന്‍ വിശ്വം(15), കാര്‍ത്തികേയന്റെ മകന്‍ രാഹുല്‍(13) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം