മുല്ലപ്പെരിയാര്‍ ഡാം അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശത്തെന്ന് മാധവ് ഗാഡ്ഗില്‍ കമ്മറ്റി

May 25, 2012 ദേശീയം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശത്തെന്ന് മാധവ് ഗാഡ്ഗില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. ഈ പ്രദേശത്തുള്ള 50 വര്‍ഷത്തിലധികം പഴക്കമുളള ഡാമുകള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കമ്മറ്റി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് മാധവ് ഗാഡ്ഗില്‍ കമ്മറ്റിയെ നിയോഗിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം