ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികം

May 25, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 47-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ആചരിക്കുന്നു.

26ന് രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര രാമായണ പാരായണ സമാരംഭം, ഉച്ചയ്ക്ക് 1ന് ഗുരുഗീതാ പാരായണം, ഭജന, 2ന് മഹാസമാധി പൂജ, 3ന് പ്രസാദഊട്ട്, വൈകുന്നേരം 8ന് ഭജന, 8.30 ആരാധന.

27ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകം, 5.30ന് ആരാധന, 6.30ന് അഹോരാത്ര രാമായണ പാരായണാരംഭം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ,  ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകുന്നേരം 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 8ന് ഭജന, 8.30ന് ആരാധന. 28ന് രാവിലെ 3.30ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ശ്രീരാമപട്ടാഭിഷേകം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം