എം.എം മണി നടത്തിയ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി

May 26, 2012 കേരളം

തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടുക്കി എസ്പിക്ക് നിര്‍ദേശം നല്‍കി. മണി പറഞ്ഞ സംഭവങ്ങളുടെ കേസ് ഡയറി പരിശോധിക്കാനും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി എന്ത് ചെയ്യാമെന്ന് പരിശോധിക്കാനുമാണ് നിര്‍ദേശം നല്‍കിയത്.

രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്ന പ്രസ്താവനയാണ് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയത്.

.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം