മണിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

May 26, 2012 കേരളം

തൃശൂര്‍: സിപിഎം നടത്തിയ കൊലപാതകങ്ങള്‍ സംബന്ധിച്ച് വിലപ്പെട്ട വെളിപ്പെടുത്തലുകളാണ് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി നടത്തിയതെന്നും അവ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു. സിപിഎം കൊലയാളി പാര്‍ട്ടിയല്ലെന്ന പിണറായി വിജയന്റെ നിലപടിന് കടക വിരുദ്ധമാണ് മണിയുടെ വാക്കുകള്‍. ഇതു സംബന്ധിച്ച് പിണറായി അഭിപ്രായം വ്യക്തമാക്കണം.
കുട്ടനെല്ലൂരില്‍ കെ. കൊച്ചുകുട്ടന്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം