എം.എം.മണിക്കെതിരെ കേസെടുത്തു

May 28, 2012 കേരളം

തൊടുപുഴ: വിവാദപ്രസംഗം നടത്തിയതിന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ തൊടുപുഴ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഐ.പി.സി 302, 109, 118 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കൊലപാതകം, ഗൂഢാലോചന, ഗൂഢാലോചനയെ സഹായിക്കല്‍ എന്നിവയാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ശനിയാഴ്ച തൊടുപുഴയ്ക്കടുത്തുള്ള മണക്കാട്ട് നടന്ന പൊതുയോഗത്തില്‍ സി.പി.എം. പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി കൊല്ലേണ്ടവരെ കൊന്നുവെന്ന് മണി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്.

മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് അഡ്വക്കേറ്റ്ജനറലുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പി. ജേക്കബ്ബ്പുന്നൂസ് ഇടുക്കി പോലീസ് മേധാവി ജോര്‍ജ്‌വര്‍ഗീസിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണി പരാമര്‍ശിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറി പോലീസ് പരിശോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം