ഡീസലിനും പാചകവാതകത്തിനും വില കൂട്ടില്ലെന്ന് ജയ്‌പാല്‍ റെഡ്ഡി

May 28, 2012 ദേശീയം

ന്യൂഡല്‍ഹി: ഡീസലിനും പാചകവാതകത്തിനും വില കൂട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി അറിയിച്ചു. ഇന്ധന വിലവര്‍ധനവിന് അംഗീകാരം നല്‍കേണ്ട മന്ത്രിതല ഉന്നതാധികാര സമിതിയുടെ യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഡീസല്‍ വിലവര്‍ധനവിന് നാണയപ്പെരുപ്പത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം സംബന്ധിച്ച് ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുനീക്കിയിരുന്നെങ്കിലും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില നിശ്ചിയിക്കാനുള്ള അധികാരം ഇപ്പോഴും കേന്ദ്രസര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാണ്.

അതേസമയം ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ എണ്ണ കമ്പനികള്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം