മണിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതെന്ന് എ.ബി. ബര്‍ദന്‍

May 28, 2012 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രീയ കൊലപാതകങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് എ.ബി. ബര്‍ദന്‍ പറഞ്ഞു. മണിക്കെതിരേ നടപടിയെടുക്കണമെന്നും ബര്‍ദന്‍ ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് സിപിഐ ദേശീയ നേതൃത്വം മണിയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കുന്നത്. മണിയുടെ വിവാദവാക്കുകള്‍ ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മണിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബര്‍ദന്റെ അഭിപ്രായം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം