തടിയന്റവിട നസീറിന്റെ രണ്ട് കൂട്ടാളികള്‍ പിടിയിലായി

May 29, 2012 കേരളം

കൊച്ചി: തീവ്രവാദ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിന്റെ രണ്ട് കൂട്ടാളികള്‍ പോലീസിന്റെ പിടിയിലായി. ഒട്ടേറെ കേസുകളില്‍ പ്രതികളായ കെ.പി. ഷബീറും ബോംബ് ഇസ്മായിലുമാണ് പിടിയിലായത്. പത്ത് വര്‍ഷം മുന്‍പ് എറണാകുളത്തെ കൊച്ചാപ്പള്ളി ജ്വല്ലറി ഉടമയെയും രണ്ടു മക്കളെയും നടുറോഡില്‍ വെട്ടിവീഴ്ത്തി രണ്ടര കിലോ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. ഇതിന്റെ ചോദ്യംചെയ്യലിലാണ് ഇവര്‍ തടിയന്റവിട നസീറുമായുള്ള ബന്ധം വെളിപ്പെടുത്തിയത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും തടിയന്റവിട നസീറാണ് മോഷണം ആസൂത്രണം ചെയ്തിരുന്നതെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം