വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളില്‍ മിന്നല്‍ പരിശോധന; ലഹരിവസ്തുക്കള്‍ പിടിച്ചു

May 29, 2012 മറ്റുവാര്‍ത്തകള്‍

ചെങ്ങന്നൂര്‍: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളില്‍ പോലീസ് ഇന്നലെ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പത്ത് കട ഉടമകള്‍ക്കെതിരെ കേസ്സെടുക്കും. ആയിരത്തോളം പാക്കറ്റ് സിഗരറ്റ്, പുകയില, ബീഡി, പാന്‍ മസാല  തുടങ്ങിയവയാണ് പിടിച്ചത്.പുത്തന്‍കാവ്, അങ്ങാടിക്കല്‍ എന്നിവിടങ്ങളിലെ ആറുകടകളിലും കോടുകുളഞ്ഞി, കല്യാത്ര എന്നിവിടങ്ങളിലെ കടകളിലുംനിന്ന് സാധനങ്ങള്‍ പിടിച്ചു. സി.ഐ. ആര്‍.ജോസ് പരിശോധനയ്ക്ക് നേതൃത്വം നല്കി. സ്‌കൂളുകള്‍ക്ക് 400 മീറ്റര്‍ ചുറ്റളവില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ പാടില്ലെന്ന സക്കാര്‍ ഉത്തരവ് മുന്‍നിര്‍ത്തിയായിരുന്നു റെയ്ഡ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍