കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

May 29, 2012 കേരളം

കൊച്ചി: മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസ് റദ്ദാക്കണംമെന്നാവശ്യപ്പെട്ട് പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരും ഇന്ത്യയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ത്യന്‍ സമുദ്രാര്‍തിര്‍ത്തിക്ക് പുറത്തുനടന്ന സംഭവത്തില്‍ കേസെടുക്കാന്‍ ഇന്ത്യയ്ക്ക് അവകാശമില്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. എന്നാല്‍ കേസെടുത്ത നടപടി നിയമപരമാണെന്നും പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ വ്യക്തമാക്കി.
പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഓരോലക്ഷം രൂപ വീതം കോടതി ചെലവ് നല്‍കണം. കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ശേഷം അതു പിന്‍വലിച്ച, കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ 10,000 രൂപ വീതം കോടതി ചെലവായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം