സി.പി.എം കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം: എ.കെ. ആന്റണി

May 29, 2012 കേരളം

നെയ്യാറ്റിന്‍കര:  കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയാറാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ഇതിന് സിപിഎം തയാറായില്ലെങ്കില്‍ ജനങ്ങള്‍ തിരിച്ചടിനല്‍കും. പ്രതിയോഗികളെ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന ആക്രമ രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. സിപിഎമ്മിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിലൂടെ കഴിഞ്ഞിട്ടുള്ളവെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ജയിച്ചാല്‍ സംസ്ഥാനത്ത് ഒഞ്ചിയം ആവര്‍ത്തിക്കും, സിപിഎം ചെയ്ത തെറ്റ് ശരിയാണെന്ന് ന്യായീകരിക്കുന്നതാകും ആ വിജയം. സ്റ്റാലിന്റെ   ശൈലി ആരാധിക്കുന്ന നേതാക്കള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. അവരെ തിരുത്താന്‍ നല്ലവരായ സിപിഎം പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും ആന്റണി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം