സ്മിത വധം: വിശ്വരാജന്‍ കുറ്റക്കാരന്‍

May 30, 2012 കേരളം

മാവേലിക്കര: മാവേലിക്കരയിലെ സ്മിത ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി വിശ്വരാജന്‍ (22) കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഓലകെട്ടിയമ്പലം കൊയ്പ്പള്ളി കാരാഴ്മ രാമകൃഷ്ണന്റെ മകള്‍ സ്മിത (35) കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24നാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഫാന്‍സി കടയില്‍ സെയില്‍സ് ഗേളായി ജോലി നോക്കിയിരുന്ന സ്മിത രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വിശ്വരാജന്‍ സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയശേഷം കൊല്ലുകയായിരുന്നുവെന്നാണ് കേസ്. പ്രതി ഓച്ചിറ വയനകം സന്തോഷ് ഭവനില്‍ കരുമാടി എന്ന വിശ്വരാജന്‍ (22) കുറ്റങ്ങള്‍ ചെയ്തതായി തെളിഞ്ഞതായി മാവേലിക്കര അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.ബദറുദ്ദീന്‍ വിധിച്ചു. ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം